building c0llapsed in Palakkad
പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള ബഹുനില കെട്ടിടം തകര്‍ന്നുവീണു. ഒരു കെട്ടിടത്തിന്റെ മുകളിലെ രണ്ടുനിലകളാണ് തകര്‍ന്നത്. ഇരുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്ത്രീകള്‍ അടക്കം ഏഴ് പേരെ രക്ഷപ്പെടുത്തി. പോലീസും അഗ്നിശമന സേനാംഗങ്ങളും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും സജീവമാണ്. കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷമാണ് സംഭവം....
#Palakkad #BusStand